Lanean...
മലയാളത്തിൻെറ പ്രിയകവിതകൾ
കവിതയിലെ ആധുനികത ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രത്യയമായി തിരിച്ചറിയപ്പെട്ടത് കെ.ജി.എസിന്റെ കവിതകളില്‍ നിന്നായിരുന്നു. 'ബംഗാള്‍', 'കഷണ്ടി' തുടങ്ങിയ നിരവധി കവിതകള്‍ ആധുനികതയെ ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റിന്റെ ഭാഗമാക്കിത്തീര്‍ക്കുകയായിരുന്നു. 1772-ല്‍ എഴുതപ്പെട്ട 'ബംഗാള...
| Egile nagusia: | |
|---|---|
| Beste egile batzuk: | , |
| Formatua: | Printed Book |
| Argitaratua: |
Thrissur
Green Books
2017
|
| Gaiak: |
| Gaia: | കവിതയിലെ ആധുനികത ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രത്യയമായി തിരിച്ചറിയപ്പെട്ടത് കെ.ജി.എസിന്റെ കവിതകളില്‍ നിന്നായിരുന്നു. 'ബംഗാള്‍', 'കഷണ്ടി' തുടങ്ങിയ നിരവധി കവിതകള്‍ ആധുനികതയെ ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റിന്റെ ഭാഗമാക്കിത്തീര്‍ക്കുകയായിരുന്നു.
1772-ല്‍ എഴുതപ്പെട്ട 'ബംഗാള്‍' വിപ്ലവചിന്തകളും രാഷ്ട്രീയ വീരവാദങ്ങളും മധ്യവര്‍ഗ്ഗ ഭയാശങ്കകളുംകൊണ്ട് പുകഞ്ഞു നീറുന്ന ഒരു കാലഘട്ടത്തിന്റെ കണ്ണാടിയായിരുന്നു. ജാഗ്രതയും പ്രതിരോധവുമായിരുന്നു പില്ക്കാല കെ.ജി.എസ്. കവിതകളുടെ ഊടും പാവും.
അടിയന്തിരാവസ്ഥക്കാലത്ത് ഉള്‍ക്കൊണ്ട ബദല്‍വഴികളുടെ പാരമ്പര്യം സൂക്ഷ്‌മോര്‍ജ്ജമായി നിലനിര്‍ത്തിക്കൊണ്ട് ജനകീയപ്രതിരോധത്തിന്റെ ആവിഷ്‌ക്കാരങ്ങളായി കവിതകള്‍ രൂപാന്തരപ്പെട്ടു. ഭാവപരവും രൂപപരവുമായ നിരന്തരമായ സ്വയം പുതുക്കല്‍ - അതായിരുന്നു കെ.ജി.എസ്. കവിതകള്‍. കവിതയില്‍ മറ്റാര്‍ക്കും അനുകരിക്കാനാകാത്ത സ്വന്തമായ വഴി. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്ര വിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാര വിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു.
ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും - ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു.
മലയാള ഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍. കാലത്തിനൊപ്പം സഞ്ചരിക്കുന്ന കൃതി. |
|---|---|
| Deskribapen fisikoa: | 224p. |
| ISBN: | 9789386440525 |