تحميل...
തലശ്ശേരി രേഖകൾ (Thalassery rekhakal)
മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭകാലത്ത് വടക്കേ മലബാറിലെ രാജാക്കന്മാരും, നാടുവാഴികളും സാധാരണജനങ്ങളും ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകളുടേയും അവയ്ക്കുള്ള മറുപടികളുടേയും ഒരു ശേഖരമാണ് തലശ്ശേരി രേഖകൾ (Thalassery Manuscripts). മുഖ്യമായും 1796 മുതൽ 1800 വരെയുള്ള നാലുവർഷക്കാലത്തേതായ ഈ കത്തുകൾ...
| مؤلفون آخرون: | , |
|---|---|
| التنسيق: | Printed Book |
| منشور في: |
കോട്ടയം
SPCS
2017
|
| الموضوعات: |
| الملخص: | മലബാറിലെ ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആരംഭകാലത്ത് വടക്കേ മലബാറിലെ രാജാക്കന്മാരും, നാടുവാഴികളും സാധാരണജനങ്ങളും ബ്രിട്ടീഷ് അധികാരികൾക്ക് എഴുതിയ കത്തുകളുടേയും അവയ്ക്കുള്ള മറുപടികളുടേയും ഒരു ശേഖരമാണ് തലശ്ശേരി രേഖകൾ (Thalassery Manuscripts). മുഖ്യമായും 1796 മുതൽ 1800 വരെയുള്ള നാലുവർഷക്കാലത്തേതായ ഈ കത്തുകൾ ശേഖരിച്ചു പന്ത്രണ്ടു വാല്യങ്ങളായി കുത്തിക്കെട്ടി സൂക്ഷിച്ചത്, പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രവർത്തിച്ച ജർമ്മൻ വേദപ്രചാരകൻ ഹെർമ്മൻ ഗുണ്ടർട്ടാണ്. തലശ്ശേരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്ഥാനത്തു ലഭിച്ച കത്തുകൾ, ഉള്ളടക്കം ഒന്നോ രണ്ടോ വരിയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം നശിപ്പിക്കാൻ വച്ചിരുന്നതാകാമെന്നും അവ അധികാരികളിൽ നിന്നു കെഞ്ചി വാങ്ങി സംരക്ഷിക്കുകയാണ് ഗുണ്ടർട്ട് ചെയ്തതെന്നും കരുതപ്പെടുന്നു.
കൈയ്യെഴുത്തിൽ, 4448 പുറങ്ങളിലായി 1684 കത്തുകളാണ് ഈ സഞ്ചയത്തിലുള്ളത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ തുടക്കത്തിൽ മലബാറിലെ രാഷ്ട്രീയത്തിൽ പ്രധാനപങ്കുവഹിച്ച കേരളവർമ്മ പഴശ്ശിരാജയുടെ ഇരുപത്തഞ്ചോളം കത്തുകളും ഇതിലുൾപ്പെടുന്നു. ശേഖരത്തിലെ നാലും പന്ത്രണ്ടും വാല്യങ്ങളിലായി 255 കത്തുകൾ പഴശ്ശിയുമായി ബന്ധപ്പെട്ടവയാണ്. മറ്റുവാല്യങ്ങളിലെ രേഖകളുടെ എണ്ണം 1429 ആണ്. |
|---|---|
| وصف مادي: | 723p. |
| ردمك: | 9789386562562 |