Item Description: | വൈവിധ്യ സമൃദ്ധമായ ഇന്ത്യൻ സംസ്‌കൃതിയെ ഏക ശിലാരൂപമായി വെട്ടിയൊതുക്കുവാൻ ഉദ്യമിക്കുന്ന സമകാലീന വർഗീയ ഭ്രാന്തുകളുടെ പശ്ചാതലത്തിൽ മതാതീത മാനവികതയുടെയും സ്വത്വബോധത്തിന്റെയും നാനാർത്ഥങ്ങൾ അന്വേഷിക്കുന്ന ഒരു ശ്രദ്ധേയ ചലച്ചിത്രത്തിന്റെ വാങ്മയരേഖ. ഇന്ദിരാഗാന്ധി വധത്തെത്തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തെയും 2002 ൽ നടന്ന ഗുജറാത്തിലെ ഹിന്ദു-മുസ്ലിം കലാപത്തെയും എൻ എൻ മാധവന്റെ വന്മരങ്ങൾ വീഴുംപോൾ എന്ന പ്രശസ്ത കഥയെയും അവലംബിച്ചു മാധ്യമ പ്രവർത്തകനും മാധ്യമ ചിന്തകനുമായ ശശികുമാർ രചിച്ച ഹിന്ദി സിനിമയുടെ തിരക്കഥ . |