Đang tải...
സുല്‍ത്താന രാജകുമാരി കണ്ണുനീരിനിയും ബാക്കിയുണ്ട്
സുല്‍ത്താന രാജകുമാരിയുടെ പുസ്തകം സൗദി കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലുന്നു. അപരിചിതര്‍ക്ക് വിലക്കുകളുള്ള കൊട്ടാരങ്ങളുടെ കിടപ്പുമുറികളും സ്ത്രീകള്‍ക്കുമാത്രം പ്രവേശനമുള്ള ഗര്‍ഭഗൃഹങ്ങളും അങ്ങനെ പലതും നമുക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെടുന്നു. സ്ത്രീകളുടെ സ്വകാര്യതകളിലേക്കുപോലും നമ്മളെ കൂട...
| Tác giả chính: | |
|---|---|
| Tác giả khác: | |
| Định dạng: | Printed Book |
| Được phát hành: |
Thrissur
Green Books
2017
|
| Những chủ đề: |
| LEADER | 10735nam a22002057a 4500 | ||
|---|---|---|---|
| 999 | |c 51402 |d 51402 | ||
| 020 | |a 9789387331037 | ||
| 082 | |a 923 |b JEA-S | ||
| 100 | |a ജീൻ സാസ്സൻ. | ||
| 245 | |a സുല്‍ത്താന രാജകുമാരി കണ്ണുനീരിനിയും ബാക്കിയുണ്ട് | ||
| 260 | |a Thrissur |b Green Books |c 2017 | ||
| 300 | |a 344p. | ||
| 520 | |a സുല്‍ത്താന രാജകുമാരിയുടെ പുസ്തകം സൗദി കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലുന്നു. അപരിചിതര്‍ക്ക് വിലക്കുകളുള്ള കൊട്ടാരങ്ങളുടെ കിടപ്പുമുറികളും സ്ത്രീകള്‍ക്കുമാത്രം പ്രവേശനമുള്ള ഗര്‍ഭഗൃഹങ്ങളും അങ്ങനെ പലതും നമുക്കു മുന്നില്‍ തുറന്നുവയ്ക്കപ്പെടുന്നു. സ്ത്രീകളുടെ സ്വകാര്യതകളിലേക്കുപോലും നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന രാജകുമാരി, സങ്കടപൂര്‍വ്വം പറയുകയാണ്: ''സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനു പകരമായി എറിഞ്ഞുതരുന്നത് സ്വകാര്യസുഖങ്ങളുടെ എച്ചിലാണ്.'' സൗദി അറേബ്യയുടെ സാമൂഹികസാംസ്‌കാരിക നിലപാടുകള്‍ വിനിമയം ചെയ്യുന്ന പുസ്തകം. രാജവംശത്തിലുള്ള സ്ത്രീകള്‍പോലും അസ്വതന്ത്രരും പൗരോഹിത്യത്തിന്റെ നിയമാവലികളില്‍ ബന്ധിതരുമാണ്. സ്വന്തം നിലയില്‍ തന്നെ അതിസമ്പന്നയും സ്വാധീനമുള്ളവളുമാണ് സുല്‍ത്താന രാജകുമാരി. അവര്‍ക്കും ഭര്‍ത്താവിനും ലോകമെമ്പാടും വ്യാപാരസ്ഥാപനങ്ങളുണ്ട്. എന്നിട്ടും രാജകുമാരിയുടെ ജീവിതം ഏറെ സങ്കുചിതമായ ഒരു വട്ടത്തില്‍ കുറ്റിയില്‍ കെട്ടിയിട്ടതുപോലെ കറങ്ങുകയാണ്. ഭൂരിപക്ഷം സ്ത്രീകളും മുഖംമൂടി പര്‍ദ്ദകള്‍ ധരിക്കുന്നത് ഇവര്‍ക്കിഷ്ടപ്പെട്ടതുകൊണ്ടല്ല. സൗദിയിലെ നിയമങ്ങള്‍ പുരുഷമേധാവിത്വത്തിന്റെ കാര്‍ക്കശ്യമുള്ളതാണ്. പലതരം അന്ധവിശ്വാസങ്ങള്‍. കന്യകാത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വണ്ടിയോടിക്കാന്‍ പാടില്ല. വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കും. സ്ത്രീകള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന വസ്തുക്കള്‍പോലെ... സൗദി അറേബ്യയില്‍ സംഭവിച്ചിട്ടുള്ളവയില്‍വെച്ച് ഏറ്റവും ക്രൂരവും ഭീകരവുമായ പീഡനകഥ, അമല്‍ എന്ന അഞ്ചുവയസ്സുകാരിയുടേതാണ്. സംസാരിക്കുന്ന ചിത്രമായിരുന്നു അമലിന്റേത്. സ്വന്തം പിതാവ് അവളെ ശരീരത്തിന്റെ എല്ലാ ദ്വാരങ്ങളിലൂടെയും ബലാത്സംഗം ചെയ്തു. അവളെ മര്‍ദ്ദിച്ചു. തല തല്ലിപ്പൊട്ടിച്ചു. വാരിയെല്ലുകള്‍ തകര്‍ത്തുടച്ചു. കൈയിന്റെ അസ്ഥികള്‍, മലദ്വാരം, തകര്‍ക്കപ്പെടാത്ത ഒരിടവും ബാക്കിയില്ല. രക്തം നിലയ്ക്കാതെ പ്രവഹിച്ചപ്പോള്‍ അവിടെ ചൂട് വെച്ചു. അമല്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉറപ്പാക്കുന്നതുവരേക്കും പീഡനം തുടര്‍ന്നുകൊണ്ടിരുന്നു. സ്വന്തം കുട്ടിയെ കൊന്നു എന്ന കുറ്റത്തിന് ഒരു പിതാവിനെ വധശിക്ഷയ്ക്ക് വിധേയമാക്കാനാവില്ല എന്നതത്രേ സൗദിയുടെ നിയമം. അതുപോലെ ഭാര്യയെ കൊന്ന കുറ്റത്തിന് ഭര്‍ത്താവിനും വധശിക്ഷ ലഭിക്കുകയില്ല. ഇത്രയും ക്രൂരമായ മര്‍ദ്ദനവും പീഡനവും ബലാത്സംഗവും കോടതിയുടെ കണ്ണില്‍ ഒരു കുറ്റമോ അല്ല എന്നത് രാജകുമാരിയെ വേദനിപ്പിക്കുന്നു. ഭരണാധികാരത്തില്‍ സ്വാധീനമുള്ള ഒരു രാജകുമാരിയാണിത് പറയുന്നത്. ഭീകര ബലാത്സംഗത്തില്‍ ജീവന്‍ വെടിഞ്ഞ അമലിനുതന്നെയാണ് രാജകുമാരി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കാരുണ്യവതിയും ആര്‍ദ്രയുമായ രാജകുമാരി ദുരിതവും പീഡനവും അനുഭവിക്കുന്ന ഒട്ടേറെ സ്ത്രീകളെ സാമ്പത്തികമായും നിയമപരമായും സഹായിക്കുന്നുണ്ട്. രാജകുമാരിയുടെ കുടുംബത്തിനുള്ളില്‍തന്നെ പലവിധ സംഘര്‍ഷങ്ങളും വൈരുധ്യങ്ങളും ഉണ്ട്. രണ്ട് പെണ്‍മക്കള്‍. ഒരാള്‍ തീവ്രമതപക്ഷം. മറ്റേയാള്‍ യൂറോപ്യന്‍ വസ്ത്രധാരണം പിന്‍തുടരുന്നവള്‍. ഗുരുതരമായ കുടുംബസംഘര്‍ഷങ്ങളെ മറികടന്നുകൊണ്ട് രാജകുമാരി തന്റെ ജീവിതം മുഴുവനും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസുരക്ഷയ്ക്കുംവേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ജനലുകളും വാതിലുകളും കൊട്ടിയടച്ചിരിക്കുന്ന സൗദിസ്ത്രീകളുടെ സ്വകാര്യജീവിതങ്ങള്‍ രാജകുമാരി തുറന്നുകാണിക്കുന്നു. രാജകുമാരിയുടെ പെണ്‍മക്കള്‍ അമാനി, മഹ, ഈ കൃതിയിലെ മറക്കാനാവാത്ത കഥാപാത്രങ്ങള്‍. പേരക്കുട്ടി കൊച്ചുസുല്‍ത്താനയെയും മറക്കാനാവില്ല. തന്റെ നിശ്ശബ്ദമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ അവസാനം രാജകുമാരി പറയുകയാണ്: എന്തൊക്കെ ചെയ്താലും സൗദി സ്ത്രീകളുടെ ലോകത്ത് കണ്ണുനീരേയുള്ളൂ. ഇനിയും ചെയ്തുതീര്‍ക്കാന്‍ അനവധിയാണ്. സ്വാതന്ത്ര്യം അടുത്തെത്തി എന്ന തോന്നലുണ്ടായ അനേകനിമിഷങ്ങള്‍ സൗദി അറേബ്യയിലെ സ്ത്രീകള്‍ക്കുണ്ടായിട്ടുണ്ട്. വരുമെന്നു കരുതിയിരുന്ന സ്വാതന്ത്ര്യം ഞങ്ങളെ ഭരിച്ചിരുന്ന പുരുഷന്മാര്‍ അവസാനനിമിഷങ്ങളില്‍ കൈകളില്‍നിന്ന് തട്ടിമാറ്റി. എന്നാല്‍, മാറ്റത്തിനുള്ള സമയം ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. ''ഞങ്ങളുടെ നാട്ടിലെ നിയമങ്ങള്‍ മാറേണ്ടതുണ്ട്. മധ്യകാലശീലങ്ങളുടെ പാരമ്പര്യങ്ങള്‍ മാറേണ്ടതുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി ഞാനെന്ത് ചെയ്താലും അത് അധികമാകില്ല. എനിക്ക് വലിയ കടമ്പകള്‍ കടക്കാനുണ്ട്. | ||
| 650 | |a Auto biography- Jean Sasson | ||
| 650 | |a Auto biography-Queen | ||
| 650 | |a Sulthana rajakumari kanneeriniyum bakkiyundu | ||
| 650 | |a Princess more tears to cry | ||
| 700 | |a Jean Sasson | ||
| 942 | |c BK | ||
| 952 | |0 0 |1 0 |4 0 |6 923_000000000000000_JEAS |7 0 |9 64825 |a KU |b KU |c GEN |d 2018-05-23 |e Ad.D2/5736/2013 dtd.24/11/2017 |g 350.00 |l 0 |o 923 JEA-S |p CL02455 |r 2018-05-23 |w 2018-05-23 |y BK | ||